അടൂര്‍ ഏനാത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിര് ദിശയിലെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരുക്കേറ്റു. ബസ് ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശ്ശേരിയില്‍ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് ബസിന്റെ ഡ്രൈവറെയും മുന്‍ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. പരുക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


