തിരുവനന്തപുരം: കേരളാ ലോ അക്കാദമി ഡയറക്ടര്‍ ഡോ. എന്‍ നാരായണന് നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കേരളാ ലോ അക്കാദമിയെ ഇന്ത്യയിലെ പ്രമുഖ നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാക്കി മാറ്റിയതിനു പിന്നില്‍ ഡോ. നാരായണന് നായരുടെ ദീര്‍ഘ വീക്ഷണവും, ഉള്‍ക്കാഴ്ചയുമാണുണ്ടായിരുന്നത്.
ലോക സമാധാന പ്രസ്ഥാനതിന്റെ ആദ്യകാല നേതാവ് എന്ന നിലയിലും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളീയ സമൂഹത്തെ സ്വാധീനിച്ച വലിയ വ്യക്തിത്വത്തയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.