കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് ഉത്തരവായി. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. സര്‍വകലാശാലയിലെ എസ്.എഫ്ഐ യൂണിറ്റ് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ തീരുമാനം. സര്‍വകലാശാലയുടെ ഉത്തരവില്‍ സന്തോഷമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
കുസാറ്റില്‍ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നല്‍കാനാണ് സര്‍വകലാശാല അധികൃതരുടെ തീരുമാനം. നിലവില്‍ 75% ഹാജറുള്ളവര്‍ക്കേ സെമസ്റ്റര്‍ പരീക്ഷ എഴുതാനാകൂ. ഹാജര്‍ കുറവാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയാല് സെമസ്റ്റര്‍ പരീക്ഷ എഴുതാം. എന്നാല്‍ ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
നേരത്തെ എംജി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പ്രസവാവധി അനുവദിച്ചിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കുന്നത്.
അതേസയം ആര്‍ത്തവ അവധി ആവശ്യപ്പെട്ട് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആര്‍ത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആര്‍ത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്ന ഹര്‍ജി നല്‍കിയത്.
ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.
ആര്‍ത്തവ അവധി നല്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്. ഈ പശ്ചാത്തലത്തില്‍, ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധിനിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം തുല്യതയ്ക്കുള്ള അവരുടെ അവകാശത്തിന്റെ ലംഘനമാണെന്നും ഹരജിക്കാരി വാദിച്ചു.