ശബരിമല അയ്യപ്പസ്വാമിക്ക് രത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു. ആന്ധ്രാ സ്വദേശി മാറം വെങ്കട്ട സുബ്ബയ്യയാണ് ഇത് സമര്‍പ്പിച്ചത്. എല്ലാംകൂടി 500 ഗ്രാം 600 മില്ലി ഗ്രാം തൂക്കംവരും. ചുറ്റും വജ്രക്കല്ലുകളും നടുവില്‍ ചുവന്നരത്നവും പതിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയിലേറെ മൂല്യം കണക്കാക്കുന്നു.
വെങ്കട്ട സുബ്ബയ്യയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്കഴിയുമ്പോള്നേര്ന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡംഗം മനോജ് ചരളേല്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാരിയര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുടെസാന്നിധ്യത്തിലാണ് ഇത് സമര്‍പ്പിച്ചത്.


