കൊച്ചി: പണ്ഡിറ്റ് കറുപ്പന് പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടായതായി എംകെ സാനു.’മനഃപൂര്‍വം വരാതിരുന്നില്ല, വരാന്‍ സാധിച്ചില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായി’- എംകെ സാനു പറഞ്ഞു.
പുരസ്കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പുരോഗമന കലാസാഹിത്യസംഘം വിലക്കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയായിരുന്നു സാനുമാഷിന്റെ പ്രതികരണം. ‘സുരേഷ് ഗോപി ജ്ഞാനലക്ഷ്മി എന്ന അമ്മയുടെ മകനാണ്. ജ്ഞാനലക്ഷ്മി സ്കൂളില്‍ എന്റെ എന്റെ വിദ്യാര്‍ഥിനിയായിരുന്നു. നന്നായി പഠിക്കുന്ന സത്സ്വഭാവിയായ വിദ്യാര്‍ഥിനി, ആ വാത്സല്യം സുരേഷ് ഗോപിയുടെ നേര്‍ക്ക് എന്നും എനിക്കുണ്ട്, ഇപ്പോഴുമുണ്ട്’. എംകെ സാനു പറഞ്ഞു.
തനിക്ക് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് തുറന്നുപറയാന്‍ എംകെ സാനു തയ്യാറായില്ല. മനഃപൂര്‍വം പങ്കെടുക്കാതിരിക്കുന്നതല്ല എന്ന് വിശദീകരിക്കുകയാണ് ചെയ്തത്.


