അമേരിക്കയിലെ ആറു സംസ്ഥാനങ്ങളില്‍ ഒറ്റ രാത്രിയില്‍ ആഞ്ഞടിച്ച ചുഴിക്കാറ്റുകളില് നൂറിലേറെ മരണം. മിക്ക സ്ഥലത്തും വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കെന്റക്കില്‍ മാത്രം മരണം എഴുപതു കഴിഞ്ഞു. ഇല്ലിനോയിസിലെ ഒരു ആമസോണ്‍ വെയര്‍ഹൗസ് പൂര്‍ണമായി തകര്‍ന്ന് ആറുപേര്‍ മരിച്ചു. 45 പേരെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി മുപ്പതിലേറെ തവണ ചുഴലിക്കാറ്റ് വീശിയടിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. കെന്റക്കിലെ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.


