മലപ്പുറം വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് ക്രൂരമർദനം. അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. കടം കൊടുത്ത 23 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിനാണ് മർദിച്ചത്. വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, തുടങ്ങിയവർ ചേർന്നാണ് മർദിച്ചത്. ബിസിനസിൽ മുടക്കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റവും മര്ദനവുമുണ്ടായത്. വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, മറ്റു രണ്ടു മക്കൾ എന്നിവർ ചേർന്നു മർദ്ദിച്ചെന്നാണ് ഇവരുടെ പരാതി.
ഇവരുടെ മകൻ മുഹമ്മദ് ബഷീറിനും മർദനമേറ്റു. അക്രമം തടയാനെത്തിയ അയൽവാസി നജീബിനെയും മർദിച്ചു. ക്രൂര മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്. കടം നൽകിയ തുക ഒന്നര വർഷമായി പണം തിരികെ നൽകിയില്ലായിരുന്നു. പല തവണ ചോദിച്ചെങ്കിലും തിരികെ നൽകാൻ തായാറായില്ല. തുടർന്ന് അബ്ദുൽകലാമിന്റെ വീടിന് മുന്നിൽ സമരം ആരംഭിച്ചു. ബാനർ അടക്കം കെട്ടിയായിരുന്നു പ്രതിഷേധം നടന്നത്.അതേ സമയം, അസൈനും ഭാര്യ പാത്തുമ്മയും മക്കളും വീട്ടിൽ കയറി മർദിച്ചെന്നാണ് അബ്ദുൾ കലാമിൻ്റെ പരാതി. ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 23 ലക്ഷം രൂപയെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. ഒന്നര വർഷമായി പണം തിരികെ നൽകിയില്ലെന്ന് അസൈൻ പറയുന്നു. എന്നാൽ പണം നൽകാനില്ലെന്നാണ് അബ്ദുർ കലാം പറയുന്നത്. സംഭവത്തിൽ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


