താങ്കളുടെ വാക്കുകളില്‍ ഒരുപാട് പിഴവുകളും തെറ്റായ കണക്കുകളും ഉണ്ട്. എല്ലാം ഞാന്‍ വിശദമായി താങ്കള്‍ക്കുള്ള മറുപടിയില്‍ എത്രയും വേഗം എഴുതാം. താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടികളും നല്‍കാം. ഞാന്‍ ആരോഗ്യ മന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. അവയ്ക്ക് താങ്കളുടെയെങ്കിലും മറുപടികള്‍ കിട്ടുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു.
ആരോഗ്യ വകുപ്പിനെ പുഴുവരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നത് ഒരു സംവിധാനത്തിന്റെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടാനാണ്. ഒരു വ്യക്തിയുടെയും നേര്‍ക്കല്ല. ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പുഴുവെന്ന വാക്കില്ക്കയറി പിടിച്ചു. നിര്‍ഭാഗ്യവശാന്‍ താങ്കളും അതാവര്‍ത്തിച്ചു, തലയില്‍ പുഴുവരിക്കുകയാണെന്ന് പറഞ്ഞു കൊണ്ട്. താങ്കളെപ്പോലുള്ള ഒരു മന്ത്രിയുടെ പോസ്റ്റില്‍ ഇത്തരം വരികള്‍ പാടില്ല എന്നാണ് എന്റെ വിശ്വാസന്നെ് ഡോ. എസ്.എസ്. ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഡോ. എസ്.എസ്. ലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ബഹുമാനപ്പെട്ട ഡോ: തോമസ് ഐസക് സര്,
താങ്കള്‍ ഫേസ്ബുക്കിലൂടെ എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടിയുമായി വീണ്ടും താങ്കളെ കാണുന്നതിനു മുമ്പ് രണ്ട് വരികള്‍.
താങ്കള്‍ എന്നെയും പഠിപ്പിച്ചിട്ടുണ്ട്. മാസ്റ്റര്‍ ഒഫ് പബ്ലിക് ഹെല്‍ത്തിന് പഠിക്കുമ്പോള്‍ ഇക്കണോമിക്സിലെ ചില പാഠങ്ങള്‍. അതിനാല്‍ ഒരു അദ്ധ്യാപകന്റെ സ്ഥാനത്ത് കൂടിയാണ് ഞാന്‍ താങ്കളെ കാണുന്നത്.
ഞാന്‍ വിവിധ ജോലികളുടെ തിരക്കിലായിരുന്നു. അതിനാല്‍ താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ വൈകിയാണ് ശ്രദ്ധയില്‍പ്പെട്ടത്. പ്രവാസികള്ക്കുള്പ്പെടെയുള്ള കൊവിഡ് വെബിനാറുകളുടെ തിരക്കിലായിരുന്നു മുഴുവന്‍ ദിവസവും.
കേരളത്തിലെ നീറുന്ന കൊവിഡ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് താങ്കള്‍ തയ്യാറായതില്‍ വലിയ സന്തോഷമുണ്ട്. ഞാന്‍ ആരോഗ്യ മന്ത്രിക്കു മുന്നില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി തരാത്തതില്‍ വിഷമവുമുണ്ടെങ്കിലും താങ്കള്‍ പ്രതികരണവുമായി വന്നത് ഒരു നല്ല മാതൃകയാണ്. താങ്കളും അംഗീകരിക്കുന്നതുപോലെ ആരോഗ്യരംഗത്തെപ്പറ്റി നല്ല ചര്‍ച്ചകള്‍ നടക്കണം. അതിന്റെ ഉപയോഗം പൊതുജനങ്ങള്‍ക്കാണ്. ഈ ചര്‍ച്ചകള്‍ വഴി ഒരാളുടെയെങ്കിലും ജീവന് അധികമായി രക്ഷിക്കാന്‍ കഴിയുമെങ്കില്‍ നമ്മള് ഇത് തുടരണം. താങ്കള്‍ സമ്മതിക്കുന്നതുപോലെ സര്‍ക്കാരിന് തെറ്റുകള്‍ പറ്റും. അവ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇപ്പോള്‍ താങ്കള്‍ ചെയ്തതുപോലെ സഹിഷ്ണതയോടെ മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം. അതാണ് നല്ല ജനാധിപത്യത്തില്‍ വേണ്ടത്.
താങ്കളുടെ പോസ്റ്റില്‍ പറയുന്ന കാര്യങ്ങളില്‍ ഒരുപാട് പിഴവുകളും തെറ്റായ കണക്കുകളും ഉണ്ട്. എല്ലാം ഞാന്‍ വിശദമായി താങ്കള്‍ക്കുള്ള മറുപടിയില്‍ എത്രയും വേഗം എഴുതാം. താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടികളും നല്‍കാം. ഞാന്‍ ആരോഗ്യ മന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. അവയ്ക്ക് താങ്കളുടെയെങ്കിലും മറുപടികള്‍ കിട്ടുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു.
ഇപ്പോള്‍ ഞാന്‍ എഴുതിയത് ഒരു പ്രധാന പ്രശ്നം അറിയിക്കാനാണ്. ഒരു പക്ഷേ താങ്കള്‍ പോലും അറിയാതെ താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്നു കൂടിയ ഒരു പ്രശ്നം ചൂണ്ടിക്കാണിക്കാന്‍ വേണ്ടി. താങ്കളുടെ പോസ്റ്റില്‍ ആരോഗ്യ മന്ത്രിയുടെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. അതിന്റെ വശത്ത് എഴുതിയിരിക്കുന്നത് ‘പുഴുവരിക്കുന്നത് ആരുടെ തലയ്ക്ക്’ എന്നാണ്. ഇത് വലിയ തെറ്റിദ്ധാരണയ്ക്ക് കാരണമാകും. ആ ചിത്രവും തലക്കെട്ടും അവിടെ പോസ്റ്റ് ചെയ്തത് താങ്കളായിരിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്. എങ്കിലും താങ്കളെപ്പോലുള്ള ഒരു മന്ത്രിയുടെ പോസ്റ്റില്‍ ഇത്തരം വരികള്‍ പാടില്ല എന്നാണ് എന്റെ വിശ്വാസം. ആരോഗ്യ വകുപ്പിനെ പുഴുവരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നത് ഒരു സംവിധാനത്തിന്റെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടാനാണ്. ഒരു വ്യക്തിയുടെയും നേര്‍ക്കല്ല. ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പുഴുവെന്ന വാക്കില്ക്കയറി പിടിച്ചു. നിര്‍ഭാഗ്യവശാന്‍ താങ്കളും അതാവര്‍ത്തിച്ചു, തലയില്‍ പുഴുവരിക്കുകയാണെന്ന് പറഞ്ഞു കൊണ്ട്.
തലയില്‍ പുഴുവരിച്ചു എന്നത് എന്നെ ഉദ്ദേശിച്ച് പറഞ്ഞതാണെങ്കില്‍ എനിക്ക് വ്യക്തിപരമായി വിഷമമില്ല. എന്നാല്‍ എന്റെ അദ്ധ്യാപകനും പ്രശസ്തനുമായ താങ്കളെപ്പോലൊരാള് കേരളത്തിലെ ഒരു പൗരനെതിരെ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് കേരളത്തിലെ ചെറുപ്പക്കാര്‍ കാണും. അവരും ഈ ഭാഷ പലര്‍ക്കും നേരേ ആവര്‍ത്തിക്കും. അതിനാല്‍ ആ ചിത്രവും അതിലെ അനാവശ്യ തലക്കെട്ടും അവിടെ നിന്ന് നീക്കം ചെയ്യാന്‍ താങ്കളുടെ പേജ് കൈകാര്യം ചെയ്യുന്നയാളോട് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കള്‍ക്കു വേണ്ടിയാണിത് പറയുന്നത്. എന്റെ മുന്‍ അദ്ധ്യാപകനു വേണ്ടി.
കൊവിഡിനെതിരെയുള്ള പോരാട്ടം നമ്മുടെ ഓരോരുത്തരുടെയും ജീവന് വേണ്ടിയുള്ള പോരാട്ടമാണ്. നാട്ടില്‍ ഈയാഴ്ച മാനസികാരോഗ്യ വാരമായി ആചരിക്കുകയാണ്. പരസ്പരം എല്ലാവരുടേയും ശരീരത്തിനും മനസിനും ആരോഗ്യം ആശംസിക്കേണ്ട സമയമാണിത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് ഒരുമിച്ച് നില്ക്കാം.
താങ്കള്‍ക്കുള്ള വിശദമായ എന്റെ മറുപടി പോസ്റ്റുമായി വീണ്ടും കാണുന്നതുവരെ നമസ്കാരം.
ഡോ: എസ്.എസ്. ലാല്‍
ബഹുമാനപ്പെട്ട ഡോ: തോമസ് ഐസക് സർ,താങ്കൾ ഫേസ്ബുക്കിലൂടെ എന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് വിശദമായ മറുപടിയുമായി വീണ്ടും…
Posted by S S Lal on Sunday, October 11, 2020


