നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍വീസില്‍ ഇരിക്കുന്ന സമയത്ത് എന്തു കൊണ്ട് ഇത് പറഞ്ഞില്ലെന്ന് കാനം ചോദിച്ചു.
വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥര്‍ക്കുള്ള അസുഖമാണ് വെളിപ്പെടുത്തല്‍. അത്തരം ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കണ്ട. ആരോപണം അന്വേഷണത്തെ ബാധിക്കുമോയെന്ന് അന്വേഷണ സംഘം പരിശോധിക്കട്ടെയെന്നും കാനം പറഞ്ഞു


