കൊച്ചി: മാസങ്ങള്‍ക്ക് ശേഷം ഡീസല്‍ വിലയില്‍ കുറവു. ഡീസലിന് 17 പൈസയാണ് കുറഞ്ഞത്. അതെസമയം പെട്രോള്‍ വിലകൂടുകയും ചെയ്തു. പെട്രോളിൻ്റെ വില 28 പൈസയാണ് കൂടിയത്. ഈ മാസം ഇത് ഏഴാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്.
ഇതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 103.17 രൂപയായി. ഡീസലിന് 96.30 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 101. 41ഉും ഡീസലിന് 94.54 മാണ് വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 101.66 രൂപയും ഡീസലിന് 94.91 രൂപയും നല്‍കണം.