മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ സമരം നടക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യു.ഡി.എഫ് ഭരണത്തിൽ പ്ലസ് വൺ ബാച്ചുകൾ വർധിപ്പിച്ചിരുന്നു. ഈ വർഷം ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല, അതിന് ബാച്ചുകള്‍ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.വിജയശതമാനം അനുസരിച്ച് കുട്ടികൾക്ക് ഉപരിപഠനം നടത്താൻ സാധിക്കുന്നില്ല. ബാച്ചുകൾ അനുവദിക്കുക എന്നതാണ് ഏക പരിഹാരം. വിദ്യാഭ്യാസ പ്രതിസന്ധിയിൽ നിന്ന് കുട്ടികളെ സർക്കാർ രക്ഷപ്പെടുത്തണമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.