മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ചുകീറിയ നായ ചത്തു. അക്രമത്തിന് ശേഷം നഗരസഭാ കോമ്പൗണ്ടില്‍ ഇരുമ്പുകൂട്ടില്‍ പൂട്ടിയിട്ടിരുന്ന നായയാണ് ഞായറാഴ്ച ഉച്ചയോടെ മരണമടഞ്ഞത്. നായക്ക് പേവിഷ ബാധയുണ്ടായിരുന്നോ എന്ന സംശയം ഉയര്‍ന്നതിനിടെയാണ് നായ ചത്തത്. നായയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇത് സംബന്ധിച്ച വ്യക്തത വരുത്താന്‍ കഴിയൂ. ത്രീശൂര് വെറ്റിനറി മെഡിക്കല്‍ കോളേജിലെ പരിശോധനകള്‍ക്ക് ശേഷം അവരാവും പേവിഷ സ്ഥിതീകരണം നടത്തൂ.
വ്യാഴാഴ്ച രാവിലെ 9 ഓടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. നായ ആടിനേയും പശുവിനേയും ആക്രമിച്ചു.
മദ്രസയില്‍ പോയി വരുകയായിരുന്ന കടവുംപാടം തേലയ്ക്കല്‍ യഹിയാ ഖാന്റെ മകള്‍ മിന്‍ഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കല്‍ ഫയസ് (12) എന്നിവരേയാണ് നായ ആദ്യം ആക്രമിച്ചത്. പിന്നാലെ റോഡിലൂടെ നടന്നു പോകുകയായിരുന്ന പുതുപ്പാടി ആര്യങ്കാല തണ്ടേല്‍ രേവതി (22) ക്കും കടിയേറ്റു. ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോഴാണ് ഈസ്റ്റ് വാഴപ്പിള്ളി തേക്കനാട്ട് അഞ്ജന രാജേഷ് (23) ന് നായയുടെ ആക്രമണമുണ്ടായത്. തുടര്‍ന്ന് പുളിഞ്ചുവട് ഭാഗത്ത് ബൈക്കില്‍ സഞ്ചരിയ്ക്കുകയായിരുന്ന പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാര്‍ (60)നെയും പട്ടികടിച്ചു. പുളിഞ്ചുവട് പാലക്കാട്ട് പുത്തന്‍പുരയില്‍ നിയാസിന്റെ മകള്‍ നിഹ (12) യെ വീടിന് സമീപത്തെ റോഡില്‍ വച്ചാണ് ആക്രമിച്ചത്. കാലില്‍. അതിഥി തൊഴിലാളി കൊല്‍ക്കത്ത സ്വദേശി അബ്ദുള്‍ അലി (30) യുടെ വലത് കാലില്‍ നായ കടിച്ചു പറിച്ചു.
നായയുടെ ആക്രമണത്തിനിരയായവര്‍ക്ക് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. കോട്ടയത്ത് നിന്നെത്തിയെ ഡി ജയകുമാറിന്റെ നേതൃത്വത്തില്‍ നായയെ പിടികൂടി ഇരുമ്പ് കൂട്ടില്‍ തളച്ചതിന് ശേഷം നായയെ പത്ത് ദിവസത്തേയ്ക്ക് നിരീക്ഷണത്തിനായാണ് നഗരസഭാ കോമ്പൗണ്ടില്‍ സൂക്ഷിച്ചത്. ഇതാണ് ഉച്ചയോടെ മരിച്ചത്. ആരോഗ്യ വിഭാഗം പരിക്കേറ്റവരില്‍ നിന്നും വിവരളേഖരണം നടത്തിയിട്ടുണ്ട്.