ആദ്യഘട്ടത്തില്‍ കൊവാക്സിന് ലഭിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടമില്ലാതെ കേരളം. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് ഉത്പാദകരായ ഭാരത് ബയോടെക് നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന മുന്‍ഗണന പട്ടികയില്‍ നിന്നാണ് കേരളത്തെ ഒഴിവാക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ നയം അനുസരിച്ചാണ് വാക്സിന് ഉത്പാദകരായ ഭാരത് ബയോടെക് തന്നെ നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.
കൊവാക്സിന് തമിഴ്നാടും കര്‍ണാടകയും ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളില്‍ ആണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. വാക്സിന്റെ ഉല്പാദനം അനുസരിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്കും കൊവാക്സിന് ലഭ്യമാക്കുമെന്നാണ് ഭാരത് ബയോടെക് നല്കുന്ന വിവരം.
ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തിസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ത്രിപുര, തെലങ്കാന, ഉത്തര്‍ പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് ആദ്യ ഘട്ടത്തില്‍ നേരിട്ട് വാക്സിന് വിതരണം ചെയ്യുന്നത്.


