പത്തനംതിട്ട: മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് സര്‍വ്വേ ഫലങ്ങള്‍ക്കെതിരെ മന്ത്രി വീണാ ജോര്‍ജ്. 2019ല്‍ തനിക്കെതിരെയുളള സര്‍വ്വേഫലം വോട്ടര്‍മാരില്‍ ആശങ്ക സൃഷ്ടിച്ചതായി മന്ത്രി വീണ ജോര്‍ജ്ജ് ചൂണ്ടിക്കാണിച്ചു. ഇക്കുറി സാമ്പിള്‍ സൈസ് പോലും വ്യക്തമാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ വീണാ ജോര്‍ജ്ജ് സര്‍വ്വേകള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആകെയുള്ളത് 25,127 ബുത്തുകള്‍ മാത്രം. 28,000 സാമ്പിള്‍ ശേഖരിച്ചെന്ന് പറയുകയും ചെയ്യുന്നു. സാമ്പിള്‍ സൈസ് എപ്പോഴും വലുതായിരിക്കണം. എത്ര പേരില്‍ നിന്ന് അഭിപ്രായം ശേഖരിച്ചു എന്നതിനും വ്യക്തതയില്ല. സര്‍വ്വേയുടെ ശാസ്ത്രീയതയെയാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നും മന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി.

