തിരുവനന്തപുരം; കെഎസ്ആർടിസി – സിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് ആദ്യഘട്ടത്തിൽ 193 പേർ നിയമന കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ആനയറയിലെ കെഎസ്ആർടിസി- സിഫ്റ്റ് ആസ്ഥാനത്താണ് നടപടികൾ പൂർത്തിയായത്.
ആദ്യ ദിവസം 103 പേരും, രണ്ടാം ദിവസം 90 പേരുമാണ് കരാർ ഒപ്പിട്ടത്. ആദ്യ ഘട്ടത്തിൽ 250 പേർക്കാണ് കരാർ ഒപ്പിടാനുള്ള അറിയിപ്പ് നൽകിയിരുന്നത്. ഇവരുടെ പരിശീലനം ഉടൻ ആരംഭിക്കും. അടുത്ത 250 പേരുടെ സർട്ടിഫിക്കറ്റ് പരിശോധനയും, കരാർ ഒപ്പിടലും ഉടൻ തന്നെ നടത്തും.


