വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന് കിംകി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ലോകപ്രശസ്ത സിനിമാ സംവിധായകരില്‍ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര മേളയിലെ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരമടക്കം നിരവധി വിഖ്യാത പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സില്‍വര്‍ബെയര്‍, കാന്‍സ് ചലച്ചിത്ര മേളയിലെ പുരസ്കാരങ്ങള്‍ എന്നിവ അവയില്‍ ചിലത് മാത്രം.
കേരളത്തിലടക്കം നിരവധി ആരാധകരുള്ള ചലച്ചിത്രകാരനാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോല്സവത്തിലടക്കം നിരന്തരസാന്നിധ്യമായ കിം കി ഡുക്കിന്റെ സിനിമകള്‍ കാഴ്ചക്കാര്‍ക്ക് നവീനമായ അനുഭവ പരിസരങ്ങള്‍ ആണ് സമ്മാനിച്ചത്.
സമരിറ്റന്‍ ഗേള്‍, ത്രീ അയേണ്‍, ടൈം, സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍… ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.