വെടിവയ്പ്പില്‍ താന്‍ മരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ദേശീയ വനിതാ ഗുസ്തി താരം നിഷ ദഹിയ. വാര്‍ത്ത വ്യാജമാണെന്നും താന്‍ സുരക്ഷിതയാണെന്നും നിഷ ദഹിയ അറിയിച്ചു.
ദേശിയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റു മരിചെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് റസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. താന്‍ സുരക്ഷിതയാണെന്ന് പറയുന്ന നിഷ ദഹിയയുടെ വീഡിയോ റസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പുറത്തു വിട്ടു. ദേശീയ സീനിയര്‍ മത്സരങ്ങള്‍ക്കായി താന്‍ ഗോണ്ടയിലാണെന്ന് നിഷ വിഡിയോയില്‍ വ്യക്തമാക്കി.
നിഷ ദഹിയയും സഹോദരന് സൂരജും കൊല്ലപ്പെട്ടെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഹരിയാനയിലെ ഹലാല്‍പൂരിലുള്ള സുശീല്‍ കുമാര്‍ റസ്ലിംഗ് അക്കാദമിയില്‍ വെച്ച് ഇരുവരെയും അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ തള്ളി നിഷ തന്നെ രംഗത്തെത്തി. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് നിഷ ദഹിയ ഇക്കാര്യം അറിയിച്ചത്.
നിഷയുടെ അമ്മ ധന്‍പതിയ്ക്കും വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റെന്നും റോഹത്തക്കിലെ പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ധന്പതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
#WATCH | "I am in Gonda to play senior nationals. I am alright. It's a fake news (reports of her death). I am fine," says wrestler Nisha Dahiya in a video issued by Wrestling Federation of India.
(Source: Wrestling Federation of India) pic.twitter.com/fF3d9hFqxG
— ANI (@ANI) November 10, 2021


