വിഴിഞ്ഞം സമരം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ സര്‍ക്കുലര്‍. ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് സമരമെന്ന് ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ.നെറ്റോ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
അടുത്ത ഞായറാഴ്ച വിഴിഞ്ഞം തുറമുഖ കവാടത്തിലേക്കുള്ള മാര്‍ച്ചില്‍ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തുടര്‍ച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണ് സമരത്തിന് പിന്തുണതേടി അതിരൂപത സര്‍ക്കുലര്‍ ഇറക്കുന്നത്.
പിന്തുണ ആവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടിരുന്നു.