പാലക്കാട്: ജില്ലയില്‍ വീണ്ടും തെരുവു നായയുടെ ആക്രമണം. ഷോളയൂരിലെ സ്വര്ണപിരിവ് ഊരിലെ ആകാശ് എന്ന മൂന്ന് വയസുകാരനെയാണ് തെരുവു നായ കടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കവെ കുട്ടിയെ നായ കടിക്കുകയായിരുന്നു.
നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തടക്കം സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അട്ടപ്പാടിയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കിടെ പത്ത് പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞ ദിവസം പട്ടാമ്പി വിളയൂരില്‍ വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചിരുന്നു.
അതേസമയം തെരുവുനായ ശല്യത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.


