പന്തീരാങ്കാവ് യുഎപിഎ കേസില്‍ കുറ്റാരോപിതരായ അലന് ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങി. പത്തു മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്നും പിന്തുണ നല്കിയ മാധ്യമങ്ങള്‍ക്ക് നന്ദി ഉണ്ടെന്നും അലനും താഹയും പ്രതികരിച്ചു.
കര്‍ശന ഉപാധികളോടെയാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം, പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്.
കേസില്‍ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കാന്‍ നാടകീയ നീക്കവുമായി എന്‍.ഐ.എ രംഗത്തെതി. ജാമ്യത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയെ സമാപിച്ചത്. എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളി. അലന്റെയും താഹയുടെയും ജാമ്യക്കാരായി രക്ഷിതാക്കളും അടുത്ത ബന്ധുവുമാണ് കോടതിയില്‍ എത്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇരുവരും മോചിതരാകുന്നതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു.