നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒന്നര കോടിയോളം രൂപ വില വരുന്ന സ്വർണം പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ നിന്ന് പിടികൂടി.
ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനാണ് 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്. സ്വർണ്ണം പോക്കറ്റിൽ ചേർത്ത് നിലയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.