അമേരിക്കയിലെ മുഴുവന്‍ വിമാനങ്ങളുടെയും സര്‍വീസ് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് യുഎസിലുടനീളമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെച്ചതെന്ന് അന്താരാഷ്ട്ര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൈലറ്റുമാരുള്‍പ്പെടെ ജീവനക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്റെ അപ്ഡേറ്റിനെ ബാധിക്കുന്ന വിധം സാങ്കേതിക തടസ്സം നേരിട്ടെന്നും വിമാന സര്‍വീസ് ഇപ്പോള്‍ നടത്താന്‍ കഴിയില്ലെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചു. ഫ്ലൈറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും വിവരങ്ങള്‍ നല്കുന്ന സംവിധാനമാണ് നോട്ടാം.
വിമാന ജീവനക്കാര്‍ക്ക് അപകടങ്ങളെക്കുറിച്ചോ എയര്‍പോര്‍ട്ട് സൗകര്യങ്ങളെക്കുറിച്ചും എന്തെങ്കിലും മാറ്റങ്ങളുണ്ടായാല്‍ മുന്നറിയിപ്പ് നല്കുന്ന സംവിധാനം അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് എഫ്എഎ റെഗുലേറ്ററിന്റെ വെബ്സൈറ്റ് വ്യക്തമാക്കി.
എന്നാല്‍ സാങ്കേതിക തകരാറിന്റെ കാരണമെന്താണെന്നോ എപ്പോള്‍ ശരിയാകും എന്ന കാര്യത്തിലോ ഇതുവരെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.