ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കൊല്‍ക്കത്തയില്‍ കല്ലേറ്. സൗത്ത് 24 പര്‍ഗാനയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെ ഡയമണ്ട് ഹാര്‍ബറില്‍ വച്ചായിരുന്നു ആക്രമണം. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്ഗിക്കും സംസ്ഥാന നേതാവ് മുകള്‍ റോയിക്കും കല്ലേറില്‍ പരുക്കേറ്റതായി ബി.ജെ.പി അവകാശപ്പെട്ടു.
ബുള്ളറ്റ് പ്രൂഫ് കാറില്‍ സഞ്ചരിച്ചതുകൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും ബംഗാളില്‍ വര്‍ദ്ധിച്ചുവരുന്ന നിയമരാഹിത്യത്തിന്റെയും അസഹിഷ്ണുതയുടെയും ഉദാഹരണമാണ് അക്രമമെന്നും ജെ.പി നഡ്ഡ പറഞ്ഞു. അക്രമികളെ അഴിഞ്ഞാടാന്‍ പൊലീസ് അനുവദിച്ചുവെന്നും, ജെ.പി നഡ്ഡയ്ക്ക് സുരക്ഷ നല്കുന്നതില് ഗുരുതര വീഴ്ചയുണ്ടായെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയെയും പൊലീസിനെയും കുറ്റപ്പെടുത്തി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും രഗത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ആഭ്യന്തരമന്ത്രി എല്ലാ ആക്രമങ്ങള്‍ക്കും മമത മറുപടി പറയേണ്ടി വരുമെന്ന് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ആസൂത്രിതമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ബിജെ.പി ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രതികരിച്ചു. അതേസമയം സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വരുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തൃണമുള്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജെ.പി നദ്ദയുടെ വാഹനത്തിന് എല്ലാ സുരക്ഷയും നല്‍കിയിരുന്നതായി പശ്ചിമ ബംഗാള്‍ സര്‍ക്കാരും വ്യക്തമാക്കി. പുറത്ത് നിന്ന് വന്നവര്‍ ബംഗാളില്‍ ബോധപൂരവം പ്രശങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.


