സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുല കര്‍ഷക സംഘടനകള്‍ ഒറ്റക്കെട്ടായി തള്ളിയതോടെ അനുരഞ്ജന ചര്‍ച്ചകള്‍ വഴിമുട്ടി. സംയുക്ത സമരസമിതിയുടെ ആഹ്വാനം അനുസരിച്ച് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് എത്തുകയാണ്. കര്‍ഷക പ്രക്ഷോഭം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശമെന്ന് സംഘടനകള്‍ ആരോപിച്ചു.
പ്രക്ഷോഭത്തിന് ഡല്‍ഹിയിലെ ജനങ്ങളുടെ പിന്തുണയും തേടി. ശനിയാഴ്ച ആഗ്ര- ഡല്‍ഹി, ജയ്പുര്‍ – ഡല്‍ഹി ദേശീയ പാതകള്‍ ഉപരോധിക്കുമെന്ന സംഘടനകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ചു. തിങ്കളാഴ്ച നടത്താനിരിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് പിന്തുണ തേടി വിവിധ പാര്‍ട്ടികളുമായും സംഘടനകളുമായും സമരസമിതി ആശയവിനിമയം തുടരുകയാണ്.


