അറസ്റ്റിലായ വ്ലോഗര്‍മാര്‍ക്കായി സുരേഷ് ഗോപി എംപിയെ വിളിച്ച് ആരാധകന്. തന്നെയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിക്കാന്‍ എംപി ആവശ്യപ്പെടുന്നു. താന്‍ ചാണകമാണെന്നും, അങ്ങനെ കേള്‍ക്കുമ്പോള്‍ അലര്ജിയല്ലേയെന്നും സുരേഷ് ഗോപി മറുപടി നല്കി.
അതേസമയം, യുട്യൂബ് വ്ലോഗര്‍മാരുടെ അറസ്റ്റിനു പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്തവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. കേരളം കത്തിക്കണമെന്നു വരെയായിരുന്നു ആഹ്വാനം.
ഇതേക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളും വന്നു. സഹോദരന്മാര് രണ്ടുപേരും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാണ്.


