തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 27 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 102 രൂപ 89 പൈസയും, ഡീസലിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.01 രൂപയും, ഡീസലിന് 94.71 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.38 രൂപയും, ഡീസലിന് 95.08 രൂപയുമാണ് ശനിയാഴ്ചത്തെ വില. ഈ മാസം ആറാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് വരുന്ന ഘട്ടത്തിലാണ് രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.


