സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി. അപേക്ഷകര്‍ എത്താത്തതും പ്രതിഷേധവും കാരണമാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങിയത്.സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷകരെത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങിതൃശ്ശൂരും തിരുവനന്തപുരത്തും അടക്കം ചിലയിടങ്ങളില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. തൃശ്ശൂര്‍ അത്താണിയില്‍ സമരസമിതി പ്രവര്‍ത്തകര്‍ കുഴിമാടം തീര്‍ത്ത് പ്രതിഷേധിച്ചു.
എറണാകുളത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. അപേക്ഷകർ ആരും എത്താതിരുന്നതോടെ ഉദ്യോഗസ്ഥർ മടങ്ങി. തിരുവനന്തപുരത്ത് സ്ളോട്ട് ലഭിച്ച 21 അപേക്ഷകരിൽ ആരും എത്തിയില്ല. കോഴിക്കോട് ജില്ലയിലെ ഏഴ് ഗ്രൗണ്ടിലും ഇന്ന് ടെസ്റ്റ് നടന്നിട്ടില്ല. മുട്ടത്തറയിലും പ്രതിഷേധം കാരണം ടെസ്റ്റുണ്ടായില്ല. ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധം വകവയ്ക്കാതെ ഇന്നുമുതല്‍ ടെസ്റ്റ് നടത്താനായിരുന്നു തീരുമാനം


