രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കൂടുകയാണ്. കൊവിഡിനെ പടിച്ചു കെട്ടാന്‍ സംസ്ഥാനം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്നവര്‍ക്കും മുന്‍ഗണന നല്‍കിയാണ് വാക്സിന് വിതരണം നടപ്പിലാക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ എല്ലാ കോണുകളിലും ജോലി ചെയുകയും മറ്റുള്ളവരുമായി അടുത്തിടപഴകേണ്ടി വരുകയും ചെയ്യുന്ന സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ക്ക് കോവിഡ് വാക്സിന് അടിയന്തിരമായി ലഭ്യമാക്കണമെന്ന് സ്റ്റേറ്റ് അസോസിയേഷന് ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ടറി (സാപ്സി) ആവശ്യപ്പെട്ടു.


