ഹാംബര്‍ഗ്: ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ഗ്രോസ് ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗെ സ്ട്രീറ്റിലാണ് സംഭവം. ഏഴ് പേര് കൊല്ലപ്പെട്ടതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു വെടിവയ്പ്പ് നടന്നത്. ഒന്നോ അതില്‍ കൂടുതല്‍ പേരോ ചേര്‍ന്നാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതിനാല്‍ സമീപത്തെ താമസക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു.