യുക്രെയിനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ സംഘം ഇന്ന് ഡല്‍ഹിയിലെത്തും. വ്യോമസേനയുടേതടക്കമുള്ള വിമാനങ്ങളില്‍ പോളണ്ട് വഴിയാണ് വിദ്യാര്‍ഥികളെ രാജ്യത്തേക്ക് കൊണ്ടു വരുന്നത്. ഇന്നലെ 12 ബസുകളിലായി 694 പേരെ പോള്‍ട്ടാവയിലെത്തിച്ച് ട്രെയിന്‍ മാര്‍ഗം ലിവീവിലേക്കും പോളണ്ടിലേക്കും കൊണ്ടുവരികയായിരുന്നു.
ഇരുന്നുറോളം മലയാളികള്‍ സംഘത്തിലുണ്ട്. ഇന്ത്യക്കാര്‍ക്കൊപ്പം നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്, തുണീഷ്യ പൗരന്മാരെയും സര്‍ക്കാര്‍ പോളണ്ടിലെത്തിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയതില്‍ സങ്കീര്‍ണമായ രക്ഷാദൗത്യമായിരുന്നു സുമിയിലേത്. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷന് ഗംഗ പൂര്‍ത്തിയായി.
എങ്കിലും ഇനിയും ഇന്ത്യക്കാര്‍ യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചാല്‍ അവരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.


