കോവിഡ് വാക്സീന് എടുത്തവര്‍ക്ക് ഇളവ്. ഇവര്‍ക്ക് മാസ്ക് ധരിക്കാതെ പുറത്തിറങ്ങാം. കോവിഡ് വാക്സീന്റെ രണ്ടു ഡോസുകളും എടുത്തവര്‍ക്ക് മാത്രം വീട്ടിലുള്‍പ്പടെ മാസ്ക് ധരിക്കാതെ ചെറു സംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്ക. വാക്സീന് പൂര്‍ണമായി സ്വീകരിച്ച മുതിര്‍ന്ന പൗരന്മാര് അത്യാവശ്യമല്ലാത്ത യാത്രകള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. പകര്‍ച്ച വ്യാധി നിയന്ത്രണ ബോര്‍ഡാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
വാക്സീന് സ്വീകരിച്ചവരുടെ അഭ്യര്‍ഥനകൂടി പരിഗണിച്ചാണ് പുതിയ നിര്‍ദേശങ്ങള്‍ അമേരിക്കന്‍ ആരോഗ്യ വകുപ്പ് തയാറാക്കിയത്. എന്നാല്‍ പൊതു ഇടങ്ങളില്‍ പരമാവധി സാമൂഹിക അകലം പാലിക്കണമെന്നും, മാസ്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.
വാക്സീന് സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ അമേരിക്ക തയാറായിട്ടില്ല. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ജാഗ്രതയോടെയുളള സമീപനം തുടരാന്‍ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ജാഗ്രത വേണമെന്നും, സി.ഡി.സി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും യു.എസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയിരുന്നു.
പൂര്‍ണമായി വാക്സീന് സ്വീകരിച്ചാലും വലിയ ജനപങ്കാളിത്തമുളള ഒത്തുകൂടലുകളില്‍ നടത്തരുതെന്നും വാക്സീന് സ്വീകരിക്കാത്തവരെയും, മുതിര്‍ന്ന പൗരന്മാരെയും സന്ദര്‍ശിക്കുമ്പോള്‍ മാസ്ക് ധരിക്കണമെന്നുമാണ് സി.ഡി.സി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നത്.


