കര്‍ഷക സമരം അവസാനിപ്പിക്കുന്നതില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം ഇന്ന്. സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ഉച്ചയ്ക്ക് 12 മണിക്ക് സിംഘുവില്‍ ചേരും. ആവശ്യങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്കിയാല് ഉടന്‍ സമരം അവസാനിപ്പിക്കാന്‍ ആണ് കര്‍ഷക സംഘടനകള്‍ക്കിടയിലെ ധാരണ.
സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുന്നതില് പഞ്ചാബ് മാതൃക പിന്തുടരും. കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നതടക്കം കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഹരിയാന, യുപി, ഡല്‍ഹി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തകേസുകള്‍ ഉടന്‍ പിന്‍വലിക്കും.
നിയമപരമായ നടപടികള്‍ തുടരുന്നതിനാല്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നതില്‍ കേന്ദ്രം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇതിനെതിരെയുള്ള സമര പരിപാടികളില്‍ യുപി കര്‍ഷക സംഘടനകള്‍ തീരുമാനമെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.