കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുല തളളി കര്‍ഷകര്‍. ചര്‍ച്ചയില്‍ പുരോഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഫോര്‍മുല തള്ളി കര്‍ഷകര്‍ നിലപാട് കടുപ്പിച്ചത്. ഒറ്റക്കെട്ടായാണ് തീരുമാനമെന്ന് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചു. കര്‍ഷക പ്രതിഷേധം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഞ്ചിന ഫോര്‍മുല മുന്നോട്ടുവച്ചത് ഇന്ന് രാവിലെയാണ്.
താങ്ങുവില രേഖാമൂലം ഉറപ്പു നല്‍കുന്നത് അടക്കമുള്ളതായിരുന്നു ഫോര്‍മുല. സര്‍ക്കാരിന്റെ ഫോര്‍മുലയോട് വഴങ്ങണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാര്‍ കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്നുവെങ്കിലും തള്ളാനായിരുന്നു തീരുമാനം.
കേന്ദ്രമന്ത്രിമാരായ അമിത് ഷായും പിയൂഷ് ഗോയലും തയാറാക്കിയ അനുരഞ്ജന ഫോര്‍മുലയില്‍ നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാകില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു. എന്നാല്‍ ഭേദഗതികള്‍ ആകാം. താങ്ങുവിലയുടെ കാര്യത്തില്‍ രേഖാമൂലം ഉറപ്പു നല്‍കും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ കര്ഷകന് നേരിട്ട് കോടതിയെ സമീപിക്കാന്‍ അവകാശം നല്‍കും, ഭൂമിയുടെ ഉടമസ്ഥാവകാശം കര്ഷകനില് നിലനിര്‍ത്തും, സ്വകാര്യ, സര്‍ക്കാര്‍ ചന്തകളുടെ നികുതി ഏകീകരണം, സര്ക്കാര്ച്ചന്തകള് നിലനിര്‍ത്താനും ശക്തിപ്പെടുത്താനും വ്യവസ്ഥകള്‍, സ്വകാര്യ മേഖലയ്ക്ക് നിയത്രണം തുടങ്ങിയവയാണ് ഫോര്‍മുലയില്‍ ഉണ്ടായിരുന്നത്.


