വയനാട് ദുരന്തസ്ഥലം സന്ദർശിക്കാനെത്തിയ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. ചൂരൽമല പാറക്കുടൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് അന്തരിച്ചു. ഇന്നലെയാണ് അദ്ദേഹം ദുരന്തമേഖലയിൽ എത്തിയത്. ദുരന്തമേഖല കണ്ടപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളയാളാണ് ഇദ്ദേഹം.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയയാളാണ് കുഞ്ഞു മുഹമ്മദ്. ജീപ്പ് ഡ്രൈവറായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള ആളായിരുന്നു എന്നാണ് വിവരം. ഈ ദുരന്തത്തിൽ അദ്ദേഹം കടുത്ത വിഷാദത്തിലായിരുന്നു. ചടങ്ങുകൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


