സംസ്ഥാനത്തെ പുതിയ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയി അഡ്വ. കെ പി ജയചന്ദ്രന് നിയമിതനായി. കഴിഞ്ഞ 36 വര്‍ഷങ്ങളായി കേരള ഹൈക്കോടതിയിലും തിരുവനന്തപുരത്തും സജീവമായി പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകനാണ്. സി പി ഐ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് (IAL) സംസ്ഥാന പസിഡന്റാണ്.
സംസ്ഥാന ബാര്‍ കൌണ്‍സില്‍ മുന്‍ ചെയര്‍മാനും നിലവില്‍ ബാര്‍ കൌണ്‍സില്‍ അംഗവുമാണ്. വിവിധ സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നിയമോപദേശകനാണ്. തിരുവനന്തപുരം നഗരസഭയുടെ അഡ്വക്കേറ്റ് ആയിരുന്നു. പരേതരായ മുന്‍ വാഴൂര്‍ എംഎല്‍എ കടയനിക്കാട് പുരുഷോത്തമന് പിള്ളയുടെയും, എം കെ സുഭദ്രമ്മയുടെയും മകനാണ്. ധനലക്ഷ്മി ബാങ്ക് മുന്‍ മാനേജര്‍ അഡ്വക്കേറ്റ് കെ ആര് ലക്ഷ്മിദേവി ആണ് ഭാര്യ. പാര്‍വതി, ശിവറാം (എഞ്ചിനീയര്‍സ്, ചെന്നൈ )എന്നിവര്‍ മക്കളും, അജയ് നായര്‍, ദിവ്യശ്രീ എന്നിവര്‍ മരുമക്കളുമാണ്.


