കര്‍ണാടകയിലെ ശിവമോഗയില്‍ പുതുതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പേരിടും. ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന പുതിയ വിമാനത്താവളത്തിലാണ് യെദ്യൂരപ്പയുടെ പേരിടുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ശുപാര്‍ശ നല്കി
കര്‍ണാടക മന്ത്രിസഭാ യോഗമാണ് വിമാനത്താവളത്തിന് യെദ്യൂരപ്പയുടെ പേരിടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കത്തെ എതിര്‍ത്ത് യെദ്യൂരപ്പ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ യെദ്യൂരപ്പയുടെ പേര് തന്നെ വിമാനത്താവളത്തിന് ഇടുമെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. വ്യോമയാന മന്ത്രാലയം ഇതിന് ഉടന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബൊമ്മെ പറഞ്ഞു


