സില്‍വര്‍ ലൈനില്‍ കേന്ദ്ര അനുമതിക്ക് ശേഷം മാത്രം തുടര്‍ നടപടി എന്ന് റവന്യു മന്ത്രി കെ രാജന് നിയമസഭയില്‍ വ്യക്തമാക്കി. സ്ഥലമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു.
സര്‍വ്വേയുടെ ഭാഗമായുള്ള മഞ്ഞക്കുറ്റി ഒരു മാര്‍ക്കിംഗ് മാത്രം. അടയാളപ്പെടുത്തലാണ് ഉദ്ദേശിച്ചത്, ഏറ്റെടുക്കലല്ല. കുറ്റി സര്‍ക്കാറിന്റേതെന്നും റവന്യു മന്ത്രി അറിയിച്ചു. സര്‍വെ നമ്പര്‍ പ്രസിദ്ധീകരിച്ചതിന്റെ അര്‍ത്ഥം ഭൂമി അറ്റാച്ച് ചെയ്തു എന്നല്ല. വില്‍പ്പനക്കോ വായ്പയെടുക്കാനോ തടസമില്ല. ക്രയവിക്രയത്തിനും തടസമില്ല.
കരം അടക്കലിന് അടക്കം തടസം വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി നിയമസഭയില്‍ ചോദ്യത്തരവേളയില്‍ മറുപടി നല്കി.
കേന്ദ്ര അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നടപടികളെടുത്തത്. തത്വത്തില്‍ അംഗീകാരം കേന്ദ്രം തന്നിരുന്നു, അതനുസരിച്ചാണ് സാമൂഹ്യാഘാത പഠനവും സര്‍വെയും നടന്നത്- മന്ത്രി പറഞ്ഞു.