തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്, എംപിമാരായ സുരേഷ് ഗോപി, എന്‍ പ്രേമചന്ദ്രന് എന്നിവര്‍ വോട്ട് ചെയ്തു.
അതിനിടെ, തിരുവനന്തപുരം പേട്ടയിലെ മൂന്നു ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായി. ആലപ്പുഴ സീവ്യൂ വാര്‍ഡില്‍ രണ്ടു ബൂത്തുകളില്‍ യന്ത്രം തകരാറിലാണ്. തെക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്.
മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. വൈകിട്ട് ആറുവരെ ബൂത്തിലെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കും. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. അപ്പോഴേക്കും പോളിങ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിക്കും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റീനില്‍ പോകേണ്ടിവന്നവര്‍ക്കും വോട്ടുചെയ്യാം. വോട്ടെണ്ണല്‍ 16 നാണ്.