കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്കാന് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പഞ്ചാബും ഹരിയാനയും നിശ്ചലമായി. ബിജെപി ഭരിക്കുന്ന സംസ്ഥനങ്ങളിലും ബന്ദ് കാര്യമായി ബാധിച്ചു. സിംഘുവില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക രോഷം ഏറ്റവും കൂടുതല്‍ ആഞ്ഞടിച്ച പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദ് പൂര്‍ണമാണ്. കര്‍ഷകര്‍ക്ക് പുറമെ കോണ്‍ഗ്രസ്, ശിരോമണി അകാലി ദള്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു.
സമരങ്ങള്‍ നിശ്ചലമാക്കാറുള്ള ബംഗാളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ട്രെയിന്‍ തടഞ്ഞു. രാജ്യതലസ്ഥാനത് 11 മണിക്ക് തുടങ്ങിയ റോഡ് ഉപരോധങ്ങള്‍ തുടരുകയാണ്. എന്നാല്‍ ബന്ദ് ഡല്‍ഹിയിലെ വാഹന ഗതാഗതതെ ബാധിച്ചിട്ടില്ല.
മഹാരാഷ്ട്രയില്‍ കര്‍ഷക സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു. അഹമ്മദാബാദ്- വിരാംഗം ദേശീയ പാതയില്‍ ടയര്‍ കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജയ്പ്പൂരില്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിനെന്ത്യന്‍ സംസ്ഥാനങ്ങളിലും ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ഡല്‍ഹി – യുപി ദേശീയപാതകളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. കര്‍ഷക സമരത്തിന് പിന്തുണയുമായി അണ്ണാ ഹസാരെയുടെ ഉപവാസം തുടരുകയാണ്.


