കൊവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യത മുന്‍ നിര്‍ത്തി ഉത്സവകാലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. അടുത്ത മൂന്നു മാസം വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ശ്രദ്ധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും കേന്ദ്ര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ ഇന്നലെ 12,288 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.97 ആണ് ടിപിആര്‍ നിരക്ക്. 141 മരണം സ്ഥിരീകരിച്ചു. 15,808 പേര് രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,808 പേര് രോഗമുക്തി നേടി. ഇതോടെ 1,18,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,18,408 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
അതേസമയം, കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിനുണ്ടായ വീഴ്ചകള്‍ ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. മരണപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയതിലെ അവ്യക്തതയും, നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും പര്യാപ്തമല്ലെന്ന് അടിയന്തര പ്രമേയത്തിലൂടെ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശബരിമല വിമാനത്താവള പദ്ധതിക്കുണ്ടായ പ്രതിസന്ധി എന്‍. ജയരാജ് ശ്രദ്ധക്ഷണിക്കലില്‍ ഉന്നയിക്കും.


