എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ ഹരിത മുന്‍ നേതാക്കള്‍ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകും. പികെ നവാസിനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും തിങ്കളാഴ്ച കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകുമെന്നും ഹരിത നേതാക്കള്‍ അറിയിച്ചു.
നേരത്തേ ഹരിത നേതാക്കളുടെ പരാതിയില്‍ പി കെ നവാസിനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കഴിഞ്ഞ മാസം വനിതാ കമ്മീഷന് മലപ്പുറത്ത് സിറ്റിങ് വെച്ചിരുന്നുവെങ്കിലും അസൗകര്യം മൂലം പരാതിക്കാര്‍ക്ക് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച കോഴിക്കോട് സിറ്റിങില്‍ ഹാജരാകാന്‍ പത്ത് ഹരിത നേതാക്കള്‍ക്കും വനിതാ കമ്മീഷന് നോട്ടീസ് നല്‍കിയത്.