ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ വെടിവയ്പ് സ്ഥിരീകരിച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ വെടിവയ്പ്പ് നടന്നതായാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. കിഴക്കന്‍ ലഡാക്കില്‍ എല്‍എസിക്ക് സമീപമാണ് വെടിവയ്പ്പുണ്ടായത്. മുന്നറിയിപ്പായി ഇന്ത്യയും വെടിയുതിര്‍ത്തെന്നാണ് പുറത്തുവരുന്ന വിവരം. മൂന്ന് മാസത്തിലേറെയായി സംഘര്‍ഷഭരിതമായ പ്രദേശമാണ് ലഡാക്കിലെ എല്‍എസി.
ഇന്ത്യയുടെ പട്രോളിങ് ചൈന തടയാന്‍ ശ്രമിച്ചു. നിയന്ത്രണരേഖ മറികടക്കാനും ശ്രമിച്ചു, വാക്കാലുള്ള മുന്നറിയിപ്പ് ഗൗനിച്ചില്ല. തുടര്‍ന്നാണ് വെടിവയ്പുണ്ടായതെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 31നും സമാനമായ പ്രകോപനമുണ്ടായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, തന്ത്രപ്രധാന മേഖലകളായ കാലാ ടോപും ഹെല്‍മെറ്റ് ടോപും നിയന്ത്രണത്തിലാക്കിയതോടെ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.


