ചെങ്ങന്നൂരിന്റെ വികസന ചരിത്രത്തിലെ ഒരു നാഴികക്കല്ലിന് ഇന്ന് തുടക്കം കുറിക്കുകയാണെന്ന് മുന്‍ മന്ത്രി സജി ചെറിയാന്. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ സ്ഥാപിക്കുന്ന കുട്ടനാട് റൈസ് പാര്‍ക്കിന്റെ നിര്‍മാണം ഇന്ന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പില്‍ നിന്നും അനുവദിച്ച് ആരംഭിച്ച പദ്ധതിയാണ് കുട്ടനാട് റൈസ് പാര്‍ക്കെന്ന് സജി ചെറിയാന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പ്രഭുറാം മില്ലില്‍ നിന്നും ഏറ്റെടുത്ത 5 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. നൂറുകണക്കിന് യുവതി- യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുക വഴി ജില്ലയിലെ നെല്‍കര്‍ഷകര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്നതാണെന്ന് സജി ചെറിയാന് പറഞ്ഞു.
സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ചെങ്ങന്നൂരിന്റെ വികസന ചരിത്രത്തിലെ ഒരു നാഴികക്കല്ലിന് ഇന്ന് തുടക്കം കുറിക്കുകയാണ്.
ചെങ്ങന്നൂര്‍ മുളക്കുഴയില്‍ സ്ഥാപിക്കുന്ന കുട്ടനാട് റൈസ് പാര്‍ക്കിന്റെ നിര്‍മാണം ഇന്ന് ബഹു.വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ എല്‍. ഡി. എഫ്. സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യം നിവേദനമായി നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് വ്യവസായ വകുപ്പില്‍ നിന്നും അനുവദിച്ച് ആരംഭിച്ച പദ്ധതിയാണ് കുട്ടനാട് റൈസ് പാര്‍ക്ക്.
മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പ്രഭുറാം മില്ലില്‍ നിന്നും ഏറ്റെടുത്ത 5 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. നൂറുകണക്കിന് യുവതി- യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുക വഴി ജില്ലയിലെ നെല്‍കര്‍ഷകര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്നതാണ്.
നെല്ലില്‍ നിന്നും നിരവധി മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും ഈ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകും. പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായിട്ടാണ് ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ ഒരു വന്‍കിട വ്യവസായ സംരംഭം ആരംഭിക്കുന്നത്.
കൂടാതെ നിലവിലുള്ള സ്പിന്നിംഗ് മില്ലിന്റെ ഒന്നാംഘട്ട ആധുനികവത്ക്കരണം 2.5 കോടി രൂപ വിനിയോഗിച്ച് പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനം തുടര്‍ന്നു നടത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട്.


