സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്താന്‍ ഇ.ഡി മാതൃകയില്‍ പുതിയ ഏജന്‍സി വരുന്നു. സഹകരണ വകുപ്പിനു കീഴിലാണ് പുതിയ ഏജന്‍സി വരുന്നത്. പ്രത്യേക നിയമ നിര്‍മാണത്തിലൂടെ ഏജന്‍സി യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലാകും പ്രവര്‍ത്തനം.
കേന്ദ്രത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കായി പുതിയ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സഹകരണത്തിലൂടെ സമൃദ്ധി എന്ന ആശ്യം ലക്ഷ്യംവച്ചാണ് ഈ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരമായതും, ഭരണപരമായതുമായ നയരൂപീകരണമാണ് ഈ മന്ത്രാലയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം എന്ന ആശയം മുന്നോട്ട് വച്ചത്. ഇതാണ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്.


