മൂവാറ്റുപുഴ: കേരളത്തില്‍ അനാഥാലയങ്ങളിലും മറ്റുമായി കഴിയുന്ന അശരണരായവര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഇല്ല എന്ന കാരണത്താല്‍ കോവിഡ് വാക്സിന് ലഭിക്കുന്നതിന് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുവാനോ മറ്റ് രീതിയില്‍ വാക്സിന് സ്വീകരിക്കുവാനോ സാധിക്കുന്നില്ല. ഈ വിഷയത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തി ഈ വിഭാഗത്തിലുള്ള എല്ലാ ആളുകള്‍ക്കും വാക്സിനേഷനു വേണ്ട മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നല്കി.
കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി തുടരുകയും മൂന്നാം തരംഗത്തിന് സാധ്യത കല്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുമായി വളരെയധികം ഇടപഴകേണ്ടി വരുന്ന സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും കത്ത് നല്കി.
സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് സാമൂഹ്യ സുരക്ഷാ പെന്ഷന് വീടുകളില്‍ എത്തിക്കുവാന്‍ സ്തുത്യര്‍ഹമായ സേവനമാണ് സഹകരണ മേഖലയിലെ ജീവനക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ കെ.എസ്.ആര്.ടി.സി. പെന്ഷന്, മറ്റ് സേവന പെന്‍ഷനുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്കായി നല്‍കുന്നുണ്ട്. സഹകരണ സ്ഥാപനമായ മില്‍മ സൊസൈറ്റിയുടെയും, നീതി സ്റ്റോറുകളുടെയും (ഓണം, വിഷു, റംസാന് മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ) സേവനങ്ങള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങളാണ് സാമൂഹിക പ്രതിബദ്ധതയോടെ സഹകരണ സ്ഥാപനങ്ങള്‍ ഈ കോവിഡ് സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് നല്കിക്കൊണ്ടിരിക്കുന്നത്.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ നില്‍ക്കുകയും മരണ നിരക്ക് ഉയര്‍ന്ന് വരികയും ചെയ്യുന്ന ഈ അവസരത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം ആശങ്കയിലാണെന്നും ഇക്കാര്യത്തില്‍ സക്കാരിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.


