തൃശ്ശൂര്‍: വാച്ചുമരം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ വയോധികയ്ക്ക് വേണ്ടിയുള്ള മൂന്നാം ദിവസത്തെ തിരിച്ചില്‍ തുടങ്ങി. തിങ്കളാഴ്ച വൈകീട്ടായിരുന്നു വനത്തിലേക്ക് വിറക് ശേഖരിക്കാന്‍ പോയ അമ്മിണി(75)യെ ആണ് കാണാതായത്. കാഴ്ച പരിമിതി ഉള്ള ആളാണ് അമ്മിണി.
പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരും കോളനി നിവാസികളും ചേര്‍ന്ന് തിരിച്ചില്‍ നടത്തിയിരുന്നു. ഇന്നലെ പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് അമ്മിണിയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിയത്.
പരാതി ലഭിച്ച ഉടനെ കോളനി നിവാസികളുമായി ചേര്‍ന്ന് സ്റ്റേഷന് സ്റ്റാഫ് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. പ്രായമായ സ്ഥിതിയ്ക്ക് അധിക ദൂരം പോകാന്‍ സാധ്യത ഇല്ല. അവരുടെ കയ്യിലുണ്ടായിരുന്ന കോടാലി അന്വേഷിച്ചാണ് അഞ്ച് മണിയോടെ തിരികെ പോയതെന്നാണ് ലഭിച്ച വിവരം. അമ്മിണിയുടെ പക്കലുണ്ടായിരുന്ന വടിയും കോടാലിയും കണ്ടുകിട്ടിയിട്ടുണ്ട്. ആളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. കാട്ടില്‍ മുഴുവന്‍ തിരയാമെന്ന തീരുമാനത്തിലാണെന്നും പൊലീസ് അറിയിച്ചു.