ഇടുക്കി: ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍. ഇടുക്കി വിജിലന്‍സ് യൂണിറ്റ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രമക്കേട് ഉണ്ടെന്ന് അറിഞ്ഞിട്ട് മാത്യു കുഴല്നാടന് ഭൂമി വാങ്ങിയെന്ന് എഫ്ഐആറില്‍ പറയുന്നു. എഫ്ഐആര്‍ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍ന്നാകും തുടരന്വേഷണം സംബന്ധിച്ച നടപടികളിലേക്ക് കടക്കുക. 2012 മുതല്‍ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികള്‍. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴല്നാടന്. കേസില്‍ ആകെ 21 പ്രതികളാണുള്ളത്. ഇന്നലെ വൈകീട്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് ഒന്നാം പ്രതി.
ഇടുക്കി ചിന്നക്കനാലിലെ കപ്പിത്താന് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്ന മാത്യുക്കുഴല്‍ നടന്റെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയടക്കം കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചു എന്ന് കണ്ടെത്തുകയും തുടര്‍ന്ന് റവന്യൂ വകുപ്പും കേസ് എടുത്തിരുന്നു. ഇതിന്റെ നടപടികള്‍ തുടര്‍ന്നു വരുന്നതിനിടയിലാണ് കുഴല്‍നാടനെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.