ചേര്‍ത്തല എസ്എച്ച് നഴ്സിംഗ് കോളജിനെതിരെ ഗുരുതര ആരോപണവുമായി നഴ്സിങ് വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. നഴ്സിങ് കൗണ്‍സിലിനാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി. ഒരുമിച്ച് നടക്കുന്നവരെ സ്വവര്‍ഗാനുരാഗികളെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ്.
യൂണിഫോമിലെ ചുളിവിനെ പോലും വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി വ്യാഖ്യാനിക്കുന്ന സാഹചര്യമുണ്ട്. നഴ്സിങ് വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചിട്ടുണ്ട്. ആശുപത്രിയിലെ ടോയ്ലറ്റ് വൃത്തിയാക്കിക്കുന്നതും വിദ്യാര്‍ത്ഥിനികളെക്കൊണ്ടാണ്.
ജയിലിന് സമാനമെന്നാണ് ഹോസ്റ്റലിനെ നഴ്സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ പോലും വീട്ടില്‍ പോവാന്‍ സാധിക്കില്ല. പോയാല്‍ പിഴ ഈടാക്കും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അനുമതി, ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതിപ്പെട്ടാല്‍ ഇരുട്ടു മുറിയിലേക്ക് മാറ്റും. ഹോസ്റ്റല്‍ ഭക്ഷണം മോശമായതിനാല്‍ വിദ്യാര്‍ത്ഥികളില്‍ പലരും കഴിക്കാറില്ല. ക്രിസ്ത്യാനികളല്ലാത്ത വിദ്യാര്‍ത്ഥികളും പള്ളിയില്‍ പോകണമെന്നും ഇല്ലെങ്കില്‍ ശിക്ഷ നല്‍കുമെന്നും പരാതിയില്‍ വ്യക്തമായി പറയുന്നുണ്ട്.
റിപ്പോര്‍ട്ട്് സംബന്ധിച്ച് പത്താം തിയതി പിടിഐ യോഗം ചേരും. യോഗത്തില്‍ ആരോഗ്യ സര്‍വകലാശാലയും പങ്കെടുക്കും. നിയമ നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്ന് ആരോഗ്യ സര്‍വകാശാല വ്യക്തമാക്കിയിട്ടുണ്ട്.
കേളേജില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച് ഒരു വിദ്യാര്‍ത്ഥി നഴ്സിംഗ് കൗണ്‍സിലിനയച്ച ശബ്ദ സന്ദേശമാണ് ആദ്യം നഴ്സിംഗ് കൗണ്‍സിലിന് ലഭിച്ചതെന്നും ഇതാണ് ഇടപെടലിലേക്ക് നയിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച നഴ്സിംഗ് കൗണ്‍സിലിന്റെ മൂന്ന് പ്രതിനിധികള്‍ കേജില്‍ എത്തി പരിശോധന നടത്തി. വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.


