കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ സാംസ്കാരിക നായകര്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. എഴുത്തുകാരി കെ.ആര്. മീരക്കെതിരെയാണ് രാഹുല്‍ രംഗത്തു വന്നത്.
മീരയുടെ നെറ്റ് ഓഫര്‍ തീര്‍ന്നതു കൊണ്ടാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനെതിരെ പ്രതികരിക്കാത്തതെന്ന് രാഹുല്‍ പ്രതികരിച്ചു. ‘അത്യധികം ഞെട്ടലോടെയാണ് ആ വാര്‍ത്ത ഞാന്‍ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവര്‍ത്തകയും സര്‍വ്വോപരി ‘മനുഷ്യ സ്നേഹിയുമായ’ ശ്രീമതി കെ.ആര്. മീരയുടെ നെറ്റ് ഓഫര്‍ തീര്‍ന്നിരിക്കുന്നു. ആയതിനാല്‍ ഇന്ന് പ്രതികരിക്കുവാന്‍ കഴിയുന്നില്ല. ക്ഷമിക്കുക..’ രാഹുല്‍ കുറിച്ചു.
തൃത്താല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിന് വേണ്ടി കെ.ആര് മീര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. ഈ മണ്ഡലത്തിലെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.ടി ബല്‍റാമിനെതിരെ കെ.ആര് മീര നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചതും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.


