മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നല്കിയ ഹരജി ഹൈക്കോടതി തള്ളിയതോടെ സംപ്രേഷണം തല്ക്കാലം നിര്‍ത്തുകയാണെന്ന് എഡിറ്റര്‍ പ്രമോദ് രാമന് അറിയിച്ചു. ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന് ബെഞ്ചിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമോദിന്റെ വാക്കുകള്‍
മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നല്കിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തല്ക്കാലം നിര്‍ത്തുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും. ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന് ബെഞ്ചിനെ സമീപിക്കും. നീതി പുലരും എന്ന വിശ്വാസം ആവര്‍ത്തിക്കട്ടെ. പ്രേക്ഷകര്‍ നല്കുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി…
മീഡിയവണ്‍ ചാനല്‍ വിലക്ക് നീക്കാന്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി, നിരോധനം പ്രാബല്യത്തില്‍ വന്നു ⬇️⬇️⬇️
മീഡിയവണ്‍ ചാനല്‍ വിലക്ക് നീക്കാന്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി, നിരോധനം പ്രാബല്യത്തില്‍ വന്നു


